സെന്‍സെക്സ് 80.32 പോയിന്റ് താഴ്ന്നു; ഓഹരി വിപണി നേരിയ നഷ്ടത്തോടെ അവസാനിച്ചു

ഹരി വിപണി ഇന്ന് നേരിയ നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 80.32 പോയിന്റ് താഴ്ന്ന് 36,644.42 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 3.20 പോയിന്റ് താഴ്ന്ന് 10,847.90 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1433 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 990 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ടാറ്റാ മോട്ടോര്‍സ് (7.81%), കോള്‍ ഇന്ത്യ (6.97%), ഒഎന്‍ജിസി (5.17%), ബിപിസിഎല്‍ (4.74%), യെസ് ബാങ്ക് (4.21%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.

അതേസമയം വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം ഉണ്ടായി. എച്ച്ഡിഎഫ്സി (2.66%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (2.26%), ഐസിഐസിഐ ബാങ്ക് (2.14%), ടിസിഎസ് (1.34%), എച്ച്സിഎല്‍ ടെക് (1.22%) എന്നീ കമ്പനികളുടെ ഓഹരിളിലാണ് ഇന്ന് നഷ്ടമുണ്ടായിട്ടുള്ളത്.

റിലയന്‍സ് (1,259.98), യെസ് ബാങ്ക് (1,102.07), ഐസിഐസിഐ ബാങ്ക് (973.32), എച്ച്ഡിഎഫ്സി ബാങ്ക് (966.09), ടാറ്റാ മോട്ടോര്‍സ് (894.12) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ നടന്നത്.

Top