സെന്‍സെക്സ് 413 പോയന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 413.89 പോയന്റ് താഴ്ന്ന് 33956.69ലും നിഫ്റ്റി 120.80 പോയന്റ് നഷ്ടത്തില്‍ 10046.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൊവാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 855 പോയന്റാണ് സെന്‍സെക്സിന് നഷ്ടമായത്. ബിഎസ്ഇയിലെ 1104 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1432 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികള്‍ക്ക് മാറ്റമില്ല.

വിപ്രോ, ഐസിഐസിഐ ബാങ്ക്, ബിപിസിഎല്‍, ഗെയില്‍, ടാറ്റ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.സണ്‍ ഫാര്‍മ,ഡോ.റെഡ്ഡീസ് ലാബ്, ഭാരതി ഇന്‍ഫ്രടെല്‍, എംആന്‍ഡ്എം,ഇന്‍ഡസിന്റ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഫാര്‍മ ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.3-1ശതമാനത്തോളം താഴ്ന്നു.

Top