നേട്ടത്തില്‍ തുടങ്ങിയ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.. സെന്‍സെക്‌സ് 300ലേറെ പോയന്റ് താഴ്‌ന്നെങ്കിലും അവസാന മണിക്കൂറില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വാങ്ങിയത് നഷ്ടം കുറച്ചു.

സെന്‍സെന്‍ക്‌സ് 161.70 പോയന്റ് താഴ്ന്ന് 38700.53ലും നിഫ്റ്റി 61.50 പോയന്റ് നഷ്ടത്തില്‍ 11604.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1070 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1493 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എംആന്റ്എം, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ഇന്ത്യ ബുള്‍സ് ഹൗസിങ്, ഐഒസി, ബജാജ് ഫിനാന്‍സ്, വേദാന്ത, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വാഹനം, ബാങ്ക്, ലോഹം, എഫ്എംസിജി, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദം നേരിട്ടു.

Top