സെന്‍സെക്സ് 646 പോയന്റ് ഉയര്‍ന്നു; ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു

മുംബൈ: ഓഹരി വിപണി ലാഭത്തില്‍ അവസാനിച്ചു. ആഗോള വിപണികള്‍ നഷ്ടത്തിലായിരുന്നെങ്കിലും രാജ്യത്തെ സൂചികകള്‍ കുതിച്ചു. ബാങ്ക്, മറ്റ് ധനാകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടപ്പിച്ചതാണ് വിപണിക്ക് കരുത്തായത്.

സെന്‍സെക്സ് 645.97 പോയന്റ് കുതിച്ച് 38,117.95ലും നിഫ്റ്റി 186.90 പോയന്റ് നേട്ടത്തില്‍ 11,313.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1251 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1232 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഇന്‍ഡസിന്റ് ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില 5 ശതമാനത്തോളം കുതിച്ചു. ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളും നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

ബാങ്ക് സൂചിക 3 ശതമാനം ഉയര്‍ന്നു. അതേസമയം ഐടി ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സിപ്ല, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എംആന്റ്എം, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്സിഎല്‍ ടെക്, ഐടിസി, ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ഐഒസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തലുമാണ് ക്ലോസ് ചെയ്തത്.

Top