സെന്‍സെക്സ് 97 പോയന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 97.30 പോയന്റ് നഷ്ടത്തില്‍ 33507.92ലും നിഫ്റ്റി 32.85 പോയന്റ് താഴ്ന്ന് 9881.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യ-ചൈന സംഘര്‍ഷമാണ് വിപണിയെ ബാധിച്ചത്.

ബിഎസ്ഇയിലെ 1409 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1116 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികള്‍ക്ക് മാറ്റമില്ല.

കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്,ഭാരതി ഇന്‍ഫ്രടെല്‍,ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

വിപ്രോ, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്ക്, എഫ്എംസിജി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടമുണ്ടാക്കി.വാഹനം, ഐടി, ഫാര്‍മ വിഭാഗങ്ങളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിച്ചു.

Top