തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 205.26 പോയന്റ് നഷ്ടത്തിലും 32,597.18ലും നിഫ്റ്റി 74.20 പോയന്റ് താഴ്ന്ന് 10,044.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ തളര്‍ച്ചയും റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍തന്നെ നിലനിര്‍ത്താന്‍ ആര്‍ബിഐ തീരുമാനിച്ചതും സൂചികകളെ ബാധിച്ചിരുന്നു.

ബിഎസ്ഇയിലെ 985 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1641 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ടെക് മഹീന്ദ്ര, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലായിരുന്നു.

ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top