സെന്‍സെക്സ് 631 പോയന്റ താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ട്ടത്തോടെ തുടക്കം. സെന്‍സെക്സ് 631 പോയന്റ് നഷ്ടത്തില്‍ 30465ലും നിഫ്റ്റി 184 പോയന്റ് താഴ്ന്ന് 8951ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 550 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 574 ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, വാഹനം, എഫ്എംസിജി, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങി മിക്കാവാറും സൂചികകള്‍ നഷ്ടത്തിലാണ്.

എച്ച്സിഎല്‍ ടെക് സിപ്ല, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഭാരതി ഇന്‍ഫ്രടെല്‍, ബ്രിട്ടാനിയ, ടിസിഎസ്, സണ്‍ ഫാര്‍മ,തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബജാജ് ഫിനാന്‍സ്,ഐസിഐസിഐ ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഐഒസി, മാരുതി സുസുകി,കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടിയതാണ് വിപണിയെ ബാധിച്ചത്. കേന്ദ്രം പ്രഖ്യാപിച്ച സമ്പത്തിക പാക്കേജ് വിപണിയ്ക്ക് കരുത്തുപകരാന്‍ ഉതകുന്നതുമായില്ല.

Top