സെന്‍സെക്‌സ് 93 പോയിന്റ് നഷ്ടത്തിൽ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു

sensex

മുംബൈ: സെന്‍സെക്‌സ് 93 പോയിന്റ് നഷ്ടത്തിൽ 36,189ലും നിഫ്റ്റി 39 പോയിന്റ് നഷ്ടത്തില്‍ 11,090ലും ഓഹരി വിപണി വ്യാപാരം ആരംഭിച്ചു. ബിഎസ്ഇയിലെ 491 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1182 ഓഹരികള്‍ നഷ്ടത്തിലുമാണ് വിപണി ആരംഭിച്ചത്.

ടെക് മഹീന്ദ്ര, മാരുതി സുസുകി, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് ,എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ലുപിന്‍ , എല്‍ആന്റ്ടി, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്എച്ച്ഡിഎഫ്‌സി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Top