സെന്‍സെക്‌സ് 58 പോയിന്റ്‌ നഷ്ടത്തില്‍ ഓഹരി സൂചികയില്‍ തുടക്കം

sensex

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 58 പോയിന്റ്‌ നഷ്ടത്തില്‍ 31,101-ലും നിഫ്റ്റി 39 പോയിന്റ്‌ താഴ്ന്ന് 9696-ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 719 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 880 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടിസി, സണ്‍ ഫാര്‍മ, ടിസിഎസ്, എസ്ബിഐ, ലുപിന്‍, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

വന്‍നഷ്ടത്തിലാണ് കഴിഞ്ഞദിവസം ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സില്‍ 440 പോയിന്റും നിഫ്റ്റിയില്‍ 136 പോയിന്റും നഷ്ടമുണ്ടായി.

Top