സെന്‍സെക്സില്‍ 858 പോയന്റ് തകര്‍ച്ച

മുംബൈ: വിപണിയില്‍ കനത്ത നഷ്ടത്തിന്റെ ദിനം വീണ്ടും. തിങ്കളാഴ്ചയിലെ തകര്‍ച്ചക്കുശേഷം നേരിയ തോതില്‍ ഉണര്‍വ് പ്രകടമായ സൂചികകളില്‍ വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ വീണ്ടും ഇടിവ്. സെന്‍സെക്‌സില്‍ 858 പോയന്റ് നഷ്ടത്തില്‍ 57,936ലും നിഫ്റ്റി 252 പോയന്റ് താഴ്ന്ന് 17,283ലുമാണ് വ്യാപാരം ആരംഭിച്ചത്.

അതിവ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദത്തിന്റെ യുറോപ്പിലെ വ്യാപനവും ഏഷ്യന്‍ സൂചികകളിലെ നഷ്ടവുമാണ് രാജ്യത്തെ വിപണിയെ ബാധിച്ചത്. പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ, ടിസഎസ്, എച്ച്‌സിഎല്‍ ടെക്, നെസ് ലെ, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതമ നഷ്ടത്തിലാണ്. ഫാര്‍മ, ഐടി, എഫ്എംസിജി സെക്ടറുകള്‍ മാത്രമാണ് നേട്ടത്തില്‍.

 

Top