സെന്‍സെക്സ് 636 പോയന്റ് താഴ്ന്നു: സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

 

മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഐടി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍.

സെന്‍സെക്സ് 636 പോയന്റ് താഴ്ന്ന് 58,289ലും നിഫ്റ്റി 194 പോയന്റ് നഷ്ടത്തില്‍ 17,411ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയില്‍ പ്രതിഫലിച്ചത്. യുഎസിലെ പണപ്പെരുപ്പത്തില്‍ വീണ്ടും വര്‍ധനയുണ്ടായത് വിപണിയെ ദുര്‍ബലമാക്കി.

ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. എന്‍ടിപിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. സൂചികകള്‍ യഥാക്രമം 0.77ശതമാനവും 0.9ശതമാനവും താഴ്ന്നു.

 

Top