സെന്‍സെക്സ് 280 പോയന്റ് താഴ്ന്നു; നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തില്‍.സെന്‍സെക്സ് 280 പോയന്റ് താഴ്ന്ന് 37053ലും നിഫ്റ്റി 92 പോയന്റ് നഷ്ടത്തില്‍ 10,931ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 267 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 523 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി ഒഴികെയുള്ള ഓഹരികള്‍ നഷ്ടത്തിലാണ്.സിജി പവര്‍, പവര്‍ഗ്രിഡ്, സിന്‍ഡിക്കേറ്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐഒസി, മാരുതി സുസുകി, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐഷര്‍ മോട്ടോഴ്സ്, ഒബിസി, കാനാറ ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top