ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്സ് 433 പോയന്റ്

മുംബൈ: നേട്ടത്തില്‍ ആരംഭിച്ച ഓഹരി വിപണി റിസര്‍വ് ബാങ്കിന്റെ വായ്പനയ പ്രഖ്യാപനം വന്നതോടെ കനത്ത നഷ്ടത്തിലായി.രാജ്യത്തെ ജിഡിപി വളര്‍ച്ചാലക്ഷ്യം 6.9 ശതമാനത്തില്‍നിന്ന് 6.1 ശതമാനത്തിലേയ്ക്ക് കുറച്ചതാണ് വിപണിയെ ബാധിച്ചത്.

സെന്‍സെക്സ് 433.56 പോയന്റ് താഴ്ന്ന് 37673.31ലും നിഫ്റ്റി 139.20 പോയന്റ് നഷ്ടത്തില്‍ 11174.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇയിലെ 973 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1641 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

ഒഎന്‍ജിസി, ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, എന്‍ടിപിസി, ഗെയില്‍, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികല്‍ നേട്ടത്തിലായിരുന്നു.സീ എന്റര്‍ടെയ്ന്‍മെന്റ്, ഗ്രാസിം, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ബിപിസിഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top