സെന്‍സെക്സ് 155.24 പോയന്റ് താഴ്ന്നു; ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 155.24 പോയന്റ് നഷ്ടത്തില്‍ 38,667.33ലും നിഫ്റ്റി 37.90 പോയന്റ് താഴ്ന്ന് 11,474.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1705 ഓഹരികല്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക്, ഫാര്‍മ, ലോഹം, ഇന്‍ഫ്ര, ഊര്‍ജം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

യെസ് ബാങ്ക് 14 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഡസിന്റ് ബാങ്ക്, എസ്ബിഐ, സീ എന്റര്‍ടെയ്ന്‍മെന്റ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.

Top