സെന്‍സെക്‌സ് 151 പോയന്റ് താഴ്ന്നു; നേട്ടമില്ലാതെ ഓഹരി വിപണി

sensex

മുംബൈ: ഉണര്‍വില്ലാതെ ഓഹരി വിപണി. സെന്‍സെക്സ് 151 പോയന്റ് താഴ്ന്ന് 37229ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 10998ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 286 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 489 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ബാങ്ക്, ഐടി, ഇന്‍ഫ്ര, എഫ്എംസിജി, ഊര്‍ജം വിഭാഗങ്ങല്‍ലെ ഓഹരികളാണ് നഷ്ടത്തില്‍. ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, കോള്‍് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സിപ്ല, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, ഡിഎച്ച്എഫ്എല്‍, കോഫി ഡെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top