സെന്‍‌സെക്‌സില്‍ 185 പോയന്‌റ് നഷ്ടത്തോടെ തുടക്കം

തുടര്‍ച്ചയായ എട്ടു ദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 185 പോയന്റ് താഴ്ന്ന് 40,439ലും നിഫ്റ്റി 69 പോയന്റ് നഷ്ടത്തില്‍ 11,865ലുമാണ് വ്യാപാരം നടക്കുന്നത്.

ഏഷ്യന്‍ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്ന ഒരുകൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദംകേള്‍ക്കാരിക്കെയാണ് വിപണിയില്‍ നഷ്ടം. ഇന്‍ഫോസിസ്, ടാറ്റ എലക്സി, ഡെന്‍ നെറ്റ് വര്‍ക് തുടങ്ങി 16 കമ്പനികളാണ് ബുധനാഴ്ച സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടുന്നത്.

വിപ്രോ, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഗെയില്‍, ബപിസിഎല്‍, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ്, യുപിഎല്‍, ഐഒസി, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഹീറോ മോട്ടോര്‍കോര്‍പ്, ബ്രിട്ടാനിയ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡിവിസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top