സെന്‍സെക്‌സ് 97 പോയിന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 96.66 പോയിന്റ് നഷ്ടത്തില്‍ 36009.84ലിലും നിഫ്റ്റി 26.60 പോയിന്റ് താഴ്ന്ന് 10795ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടിസി, ഇന്‍ഫോസിസ്, ഒഎന്‍ജിസി, വേദാന്ത, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്റസന്റ് ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, ടിസിഎസ്, യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, എല്‍റ്റി, പവര്‍ഗ്രിഡ്, മാരുതി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോപ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top