സെന്‍സെക്‌സില്‍ 917 പോയന്റെ് നഷ്ടത്തോടെ ആരംഭം

വ്യാപാര ആഴ്ചയുടെ അവസാന ദിവസമായ ഇന്ന് ഓഹരി സൂചികകള്‍ തകര്‍ന്നു. സെന്‍സെക്‌സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തില്‍ 14,829ലുമാണ് വ്യാപാരം തുടങ്ങിയത്.

അതേസമയം, 1235 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 740 ഓഹരികള്‍ നേട്ടത്തിലുമാണ്.  77 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തില്‍ മുന്നിലായി നില്‍ക്കുന്നത്. മെറ്റല്‍ സൂചികയും രണ്ടു ശതമമാനത്തോളം താഴ്ന്നിട്ടുണ്ട്.

നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, മാരുതി, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഐടിസി, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ടെക് മഹീന്ദ്ര, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് മുതലായവയുടെ ഓഹരികളാണ് മുഖ്യമായും നഷ്ടത്തിലായത്.യുഎസ് ഓഹരി വിപണിയിലെ നഷ്ടമാണ് ഏഷ്യന്‍ സൂചികകളെയൊന്നാകെ ബാധിച്ചത്.

Top