സെന്‍സെക്‌സ് 130 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചിക നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 130.77 പോയിന്റ് ഉയര്‍ന്ന് 35980.93ലും നിഫ്റ്റി 30.40 പോയിന്റ് നേട്ടത്തില്‍ 10802.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഊര്‍ജം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1297 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

സണ്‍ ഫാര്‍മ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്റസന്റ് ബാങ്ക്, വേദാന്ത, ബജാജ് ഓട്ടോ, ടാറ്റാ സ്റ്റീല്‍, മാരുതി, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോപ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ചഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, ടിസിഎസ്, റിലയന്‍സ്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top