Sensex closes 88 points lower

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 87.79 പോയിന്റ് നഷ്ടത്തില്‍ 28064.61ലും നിഫ്റ്റി 29.60 പോയിന്റ് താഴ്ന്ന് 8642.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി ഓഹരികളിലെ കനത്ത വില്‍പന സമ്മര്‍ദമാണ് സൂചികകളുടെ കരുത്ത് ചോര്‍ത്തിയത്.

ബിഎസ്ഇയിലെ 1108 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1618 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

സിപ്ല, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top