സെന്‍സെക്‌സ് 375 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: താഴ്ന്ന നിലവാരത്തില്‍ നിന്നുയര്‍ന്ന് ഓഹരി വിപണി. മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്.

സെന്‍സെക്സ് 374.87 പോയന്റ് നേട്ടത്തില്‍ 48,080.67ലും നിഫ്റ്റി 109.80 പോയന്റ് ഉയര്‍ന്ന് 14,406.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1737 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1123 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല.

ഐസിഐസിഐ ബാങ്ക്, വിപ്രോ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാന്‍ കമ്പനി, ശ്രീ സിമെന്റ്സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

 

Top