സെന്‍സെക്സ് 396 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടാം ദിവസവും സൂചികകള്‍ക്ക് നേട്ടം നിലനിര്‍ത്താനായില്ല. ബാങ്ക്, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍ ഓഹരികളിലെ വില്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. നിഫ്റ്റി 18,000ന് താഴെയെത്തി.

സെന്‍സെക്സ് 396.34 പോയന്റ് നഷ്ടത്തില്‍ 60,322.37 ലും നിഫ്റ്റി 110.30 പോയന്റ് താഴ്ന്ന് 17,999.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ശ്രീ സിമെന്റ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി ബാങ്ക്, എനര്‍ജി, ഫാര്‍മ സൂചികകള്‍ ഒരുശതമാനം വീതം താഴ്ന്നു.

അതേസമയം, ഓട്ടോ സൂചിക രണ്ടുശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.22ശതമാനം താഴ്ന്നപ്പോള്‍ സ്മോള്‍ ക്യാപ് നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Top