സെന്‍സെക്സ് 337 പോയന്റ് നഷ്ടത്തില്‍ ക്ലോസ്ചെയ്തു

sensex

മുംബൈ: മെറ്റല്‍, ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകള്‍ സമ്മര്‍ദത്തിലായതോടെ രണ്ടാം ദിവസവും സൂചികകള്‍ തകര്‍ച്ച നേരിട്ടു. നിഫ്റ്റി 15,000ന് താഴെയെത്തി. ആഗോള സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണികളിലും പ്രതിഫലിച്ചത്.

സെന്‍സെക്‌സ് 337.78 പോയന്റ് നഷ്ടത്തില്‍ 49,564.86ലും നിഫ്റ്റി 124.20 പോയന്റ് താഴ്ന്ന് 14,906ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1614 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1397 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികള്‍ക്ക് മാറ്റമില്ല.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളിലെ നഷ്ടമാണ് സൂചികകളുടെ കരുത്തു ചോര്‍ത്തിയത്. ലോഹ വിഭാഗം ഓഹരികളില്‍ ലാഭമെടുപ്പ് പ്രകടമായിരുന്നു.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല, ബിപിസിഎല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

 

Top