സെന്‍സെക്സ് 154 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു

sensex

മുംബൈ: മൂന്നു ദിവസത്തെ നേട്ടത്തിനൊടുവില്‍ വ്യാപാര ആഴ്ചയുടെ അവസാന ദിവസം ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു.

ആഗോള കാരണങ്ങളോടൊപ്പം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വന്‍തോതില്‍ കൂടിയതും വാക്‌സിന്‍ വിതരണത്തിലെ തടസ്സവുമാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 155 പോയന്റ് നഷ്ടത്തില്‍ 19,591 നിലവാരത്തിലാണ് ക്ലോസ് ‌ചെയ്തത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് താഴ്ന്ന് 14,835 നിലവാരത്തിലുമെത്തി.

ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ടൈറ്റാന്‍ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

ഫാര്‍മ സൂചിക മൂന്നു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക രണ്ടു ശതമാനവും. മെറ്റല്‍, ഇന്‍ഫ്ര, ഓട്ടോ സൂചികകള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

Top