ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 600 പോയിന്റ് താഴ്ന്ന് നഷ്ടത്തോടെ ക്ലോസ് ചെയ്തു

sensex

മുംബൈ: നിഫ്റ്റിയും സെന്‍സെക്സും കുത്തനെ ഇടിഞ്ഞ് ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച. സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു. എസ്.ബി. ഐയുടെ ഓഹരികളില്‍ 5% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മാസത്തിനു ശേഷം ആദ്യമായാണ് സെന്‍സെക്സ് 37,000 മാര്‍ക്ക് ഇടിയുന്നത്. നിഫ്റ്റിയും 11,000 മാര്‍ക്കിന് താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു എസ് ഡോളറിനെതിരെ രൂപയും അഞ്ച് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.

ഉടമയുടെ മരണത്തോടെ നഷ്ടത്തിലായ കഫേ കോഫീ ഡേ എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ നിലവാരം മെച്ചപ്പെടുത്താന്‍ സാധിച്ചെങ്കിലും നഷ്ടത്തില്‍ തന്നെയാണുള്ളത്. കഴിഞ്ഞ ദിവസം 19 ശതമാനമായിരുന്നു സിസിഡിയുടെ നഷ്ടം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 504 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 204 ഓഹരികള്‍ നഷ്ടത്തിലുമാണ്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഉജ്ജിവാന്‍ ഫിനാന്‍ഷ്യല്‍ ട്രെന്റ് ലിമിറ്റഡ്, മാഗ്മ ഫിന്‍കോര്‍പ്, ബജാജ് കണ്‍സ്യൂമര്‍ കെയര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും കെയര്‍ റേറ്റിങ്സ്, കോഫീഡേ എന്റര്‍പ്രൈസസ്, സദ്ഭവ് എന്‍ജിനിയറിങ്ങ്, ഫിസര്‍ ലിമിറ്റഡ്, സുന്ദരം ക്ലേടോണ്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്

നഷ്ടത്തോടെയായിരുന്നു ഓഹരി വിപണിയുടെ ഇന്നത്തെ തുടക്കം. സെന്‍സെക്‌സ് 212 പോയിന്റ് താഴ്ന്ന് 37269ലും നിഫ്റ്റി 63 പോയിന്റ് നഷ്ടത്തില്‍ 11054ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

Top