സെന്‍സെക്‌സ് 638.70 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് നിഫ്റ്റി 15,800ന് മുകളില്‍ ക്ലോസ്‌ ചെയ്തു. ഐടി, മെറ്റല്‍ സൂചിക മികച്ച നേട്ടമുണ്ടാക്കി.

സെന്‍സെക്‌സ് 638.70 പോയന്റ് നേട്ടത്തില്‍ 52,837.21ലും നിഫ്റ്റി 191.90 പോയന്റ് ഉയര്‍ന്ന് 15,824ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച കോര്‍പറേറ്റ് ഫലങ്ങളും കേന്ദ്ര ബാങ്ക് മൃദുല സമീപനംതുടരുമെന്ന സൂചനകളും വിപണി നേട്ടമാക്കി.

ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, ഹിന്ദുസ്ഥാന്‍ യുണലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ഉയര്‍ന്നത്.

എഫ്എംസിജി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 1.5ശതമാനം ഉയരത്തിലാണ് ക്ലോസ്‌ ചെയ്തത്. ഐടി, സിമെന്റ്, മെറ്റല്‍ സൂചികകളില്‍ വരും ദിവസങ്ങളിലും മുന്നേറ്റം തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

 

Top