സെന്‍സെക്സ് 534 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നാലുദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് വിരാമമിട്ട് സൂചികകള്‍. ആഴ്ചയുടെ ആദ്യദിനം തന്നെ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിയാല്‍റ്റി, മെറ്റല്‍, പവര്‍ ഓഹരികളാണ് കുതിപ്പിന് നേതൃത്വം നല്‍കിയത്. ദിനവ്യാപാരത്തിനിടെ സെന്‍സെക്‌സ് 595 പോയന്റ് ഉയര്‍ന്നെങ്കിലും നേരിയതോതില്‍ താഴ്ന്ന് 533.74 പോയന്റ് നേട്ടത്തില്‍ 59,299.32ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 159.30 പോയന്റ് ഉയര്‍ന്ന് 17,691.30ലുമെത്തി. ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ടാറ്റാസ്റ്റീല്‍, എംആന്‍ഡ്എം, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

മാരുതി, പവര്‍ഗ്രിഡ്, ടൈറ്റാന്‍, കൊട്ടക് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു. മെറ്റല്‍, റിയല്‍റ്റി സൂചിക 2-3 ശതമാനംവരെ ഉയര്‍ന്നു. പവര്‍, ഫാര്‍മ, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ്, പൊതുമേഖല ബാങ്ക് ഓഹരികളിലും നിക്ഷേപ താല്‍പര്യം പ്രകടമായിരുന്നു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക റെക്കോഡ് ഉയരമായ 28,664 തൊട്ടു.

 

Top