സെന്‍സെക്സ് 454 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നവംബറിലെ ഫ്യൂച്ചര്‍ കരാറുകള്‍ അവസാനിക്കുന്ന ദിവസമായിട്ടുകൂടി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും റിയാല്‍റ്റി, ഫാര്‍മ ഓഹരികളുടെയും കുതിപ്പാണ് വിപണി നേട്ടമാക്കിയത്.

സെന്‍സെക്സ് 454.10 പോയന്റ് നേട്ടത്തില്‍ 58,795.09ലും നിഫ്റ്റി 121.30 പോയന്റ് ഉയര്‍ന്ന് 17,536.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 6.3ശതമാനം നേട്ടത്തില്‍ 2,499 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഡിവീസ് ലാബ്, ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

ബ്രിട്ടാനിയ, ഐഒസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.

ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി, ഫാര്‍മ സൂചികകള്‍ ഒരുശതമാനംവീതം ഉയര്‍ന്നു. അതേസമയം, ഓട്ടോ, ബാങ്ക് സൂചികകള്‍ സമ്മര്‍ദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനം വീതം നേട്ടമുണ്ടാക്കി.

 

Top