സെന്‍സെക്സ് 393 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

Sensex gains

മുംബൈ: വാര്‍ഷിക പൊതുയോഗം റിലയന്‍സിന്റെ ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും ഐടി ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ നേട്ടമുണ്ടാക്കി. 44-ാമത് വാര്‍ഷിക പൊതുയോഗത്തിലെ മുകേഷ് അംബാനിയുടെ പ്രഖ്യാപനങ്ങള്‍ നിക്ഷേപകരെ സ്വാധീനിച്ചില്ല. റിലയന്‍സിന്റെ ഓഹരി വില 2.35ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് 393 പോയന്റാണ് നേട്ടമുണ്ടാക്കിയത്. 52,699ല്‍ ക്ലോസ്‌ ചെയ്തു. നിഫ്റ്റി 103 പോയന്റ് ഉയര്‍ന്ന് 15,790ലുമെത്തി. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയന്‍സിനെക്കൂടാതെ, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

നിഫ്റ്റി ഐടി സൂചിക 2.79 ശതമാനം ഉയര്‍ന്നപ്പോള്‍ പൊതുമേഖല ബാങ്ക് സൂചിക 1.4 ശതമാനം താഴുകയും ചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും 0.50ശതമാനത്തോളം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

 

Top