സെന്‍സെക്സ് 364 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓട്ടോ, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 15,850ന് മുകളില്‍ ക്ലോസ്‌ ചെയ്തു. 363.79 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 52,950.63ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 122.20 പോയന്റ് ഉയര്‍ന്ന് 15,885.20ലുമെത്തി. വിപണിയില്‍ കാളകള്‍ പിടിമുറക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രതിഫലിപ്പിച്ചുകൊണ്ട് വാങ്ങല്‍ താല്‍പര്യം പ്രകടമായി. ശ്രീ സിമെന്റ്‌സ്, ടൈറ്റാന്‍ കമ്പനി, ബിപിസിഎല്‍, ഗ്രാസിം, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

യുപിഎല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു. ഓട്ടോ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ 1-4.5ശതമാനം നേട്ടമുണ്ടാക്കി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം വീതം ഉയര്‍ന്നു. രൂപയുടെ മൂല്യത്തില്‍ നേട്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 74.33ലാണ് ക്ലോസ്‌ചെയ്തത്. 74.32-74.43 നിലവാരത്തിലായിരുന്നു വ്യാപാരം. 74.41ലായിരുന്നു വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

 

Top