സെന്‍സെക്സ് 360 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകള്‍ക്ക് നേട്ടത്തിലെത്താനായില്ല. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ വിപണി നഷ്ടത്തില്‍ ക്ലോസ്‌ ചെയ്തു.

സെന്‍സെക്‌സ് 360.78 പോയന്റ് നഷ്ടത്തില്‍ 58,765.58ലും നിഫ്റ്റി 86.20 പോയന്റ് താഴ്ന്ന് 17,532ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കോള്‍ ഇന്ത്യ, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

റിയാല്‍റ്റി, ബാങ്ക്, ഐടി ഓഹരികളാണ് വില്പന സമ്മര്‍ദം നേരിട്ടത്. ഫാര്‍മ, മെറ്റല്‍, പൊതുമേഖല ബാങ്ക്, എനര്‍ജി ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് 0.2 ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 0.3 ശതമാനം ഉയര്‍ന്നു

 

Top