സെന്‍സെക്സ് 260 പോയന്റ് നേട്ടത്തില്‍ ക്ലോസ്ചെയ്തു

sensex

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ ദിന വ്യാപാരത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 259.62 പോയന്റ് നേട്ടത്തില്‍ 48,803.68ലും നിഫ്റ്റി 76.70 പോയന്റ് ഉയര്‍ന്ന് 14,581.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം രണ്ടുലക്ഷം കവിഞ്ഞതാണ് തുടക്കത്തില്‍ വിപണിയെ ബാധിച്ചത്. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകള്‍ നഷ്ടത്തിലായി. അവസാന മണിക്കൂറിലാണ് വിപണി മുന്നേറ്റം നടത്തിയത്.

ടിസിഎസ്, സിപ്ല, ഒഎന്‍ജിസി, വിപ്രോ, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം, ഇന്‍ഫോസിസ്, മാരുതി സുസുകി, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ബിഎസ്ഇയിലെ 1226 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1611 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികള്‍ക്ക് മാറ്റമില്ല. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരു ശതമാനത്തോളം നഷ്ടത്തിലായി. മെറ്റല്‍, ഫാര്‍മ സൂചികകള്‍ ഒരുശതമാനത്തിലേറെ ഉയരുകയും ചെയ്തു.

 

Top