സെന്‍സെക്‌സ് 456 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചായി നാലാമത്തെ വ്യാപാരദിനത്തിലും ഓഹരി വിപണിയില്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 453.46 പോയിന്റ് നേട്ടത്തില്‍ 36170.41ലും നിഫ്റ്റി 129.80 പോയിന്റ് ഉയര്‍ന്ന് 10858.70ലുമാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടയ്ക്ക് ഒരുവേള സെന്‍സെക്‌സ് 530 പോയിന്റ് ഉയര്‍ന്നിരുന്നു.

ബിഎസ്ഇയിലെ 1300 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1292 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. രൂപ കരുത്താര്‍ജിച്ചതും അസംസ്‌കൃത എണ്ണവിലയിടിവ് തുടരുന്നതുമാണ് വിപണിക്ക് കരുത്തേകിയത്.

ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീല്‍, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എച്ച്‌സിഎല്‍ ടെക്, പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ടിസിഎസ്, യെസ് ബാങ്ക്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, മാരുതു സുസുകി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top