സെന്‍സെക്‌സ് 147 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു. സെന്‍സെക്‌സ് 147 പോയിന്റ് ഉയര്‍ന്ന് 33,960ലും, നിഫ്റ്റി 55 പോയിന്റ് നേട്ടത്തില്‍ 10,491ലുമെത്തി. ബിഎസ്ഇയിലെ 1057 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 270 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, സിപ്ല, ഐടിസി, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

എസ്ബിഐ, ലുപിന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top