കനത്ത നഷ്ടത്തോടെ തുടക്കം കുറിച്ച് ഓഹരി വിപണി

മുംബൈ: ഈയാഴ്ചത്തെ ആദ്യ ദിവസം തന്നെ കനത്ത നഷ്ടത്തോടെ തുടക്കം കുറിച്ച് ഓഹരി വിപണി. സെന്‍സെക്‌സ് 620 പോയന്റ് താഴ്ന്ന് 36,497 ലും നിഫ്റ്റി 193 പോയന്റ് താഴ്ന്ന് 10,803 ലുമാണ് വ്യാപാരം നടക്കുന്നത്. കനത്ത വില്‍പന സമ്മര്‍ദ്ദമാണ് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ട്.

ബി.എസ്.ഇയിലെ 273 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 1,287 ഓഹരികള്‍ നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക്, ലോഹം, വാഹനം, ഊര്‍ജം, എഫ്.എം.സി.ജി, ഇന്‍ഫ്ര, ഐടി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്.ബി.ഐ, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍. റിലയന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഒ.എന്‍.ജി.സി, മാരുതി സുസുകി, ഐ.ഒ.സി, എച്ച്.ഡി.എഫ്.സി, ഐ.ടി.സി, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. ടി.സി.എസ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, സിപ്ല, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്.

Top