സെന്‍സെക്‌സ് റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റെക്കോഡ് നേട്ടത്തില്‍ ക്ലോസ ്ചെയ്ത് ഓഹരി വിപണി. പ്രതിദിന കോവിഡ് കണക്കുകളില്‍ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ അണ്‍ലോക്കിങ് പ്രക്രിയയിലേയ്ക്ക് നീങ്ങുന്നതും വിപണിയില്‍ ഉണര്‍വുണ്ടാക്കി.

സെന്‍സെക്സ് 221.52 പോയന്റ് നേട്ടത്തില്‍ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയര്‍ന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, ബാങ്ക്, ഐടി, റിയാല്‍റ്റി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.4ശതമാനവും ഉയര്‍ന്നു. ഫാര്‍മ, മെറ്റല്‍, പൊതുമേഖല ബാങ്ക്, പവര്‍ മേഖലകള്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഡിവീസ് ലാബ്, കോള്‍ ഇന്ത്യ, ബജാജ് ഫിന്‍സര്‍വ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.

 

 

Top