സെന്‍സെക്‌സ് 70 ഉയര്‍ന്ന് നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 70 പോയന്റ് ഉയര്‍ന്ന് 38838ലും നിഫ്റ്റി 22 പോയന്റ് ഉയര്‍ന്ന് 11665ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 533 ഓഹരികള്‍ നേട്ടത്തിലും 207 ഓഹരികള്‍ നഷ്ടത്തിലുമാണ്.ടിസിഎസ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ലക്ഷ്മി വിലാസ് ബാങ്ക്, ഐടിസി, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഇന്‍ഫോസിസ്, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top