Sensex 201 point, nifty 7900 point

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം ഓഹരി സൂചികകള്‍ തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 201 പോയന്റ് നേട്ടത്തില്‍ 25798ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 7908ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1123 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 280 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, സിപ്ല തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top