sensex 158 point opening

മുംബൈ: ഏഷ്യന്‍ വിപണികളിലെ നേട്ടം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 158 പോയന്റ് ഉയര്‍ന്ന് 25,010ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 7610ലുമെത്തി.

യുവാന്റെ മൂല്യം നിലനിര്‍ത്താന്‍ ചൈനീസ് കേന്ദ്ര ബാങ്ക് നടപടിയെടുത്തതാണ് വിപണികള്‍ക്ക് പ്രത്യേശ പകര്‍ന്നത്. ചൈനീസ് വിപണികളിലും നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്.

1574 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 324 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ തുടങ്ങിയ നഷ്ടത്തിലുമാണ്.

Top