senkumar-in-supreme-court

senkumar

ന്യഡല്‍ഹി: ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ അപ്പീലില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേയാണ് ഹാജരാകുന്നത്.

സിപിഎം നേതാക്കള്‍ പ്രതികളായ കൊലപാതകക്കേസുകളില്‍ നിഷ്പക്ഷ അന്വേഷണം നടത്തിയതിലുള്ള രാഷ്ട്രീയ പകപോക്കലാണ് സ്ഥാനമാറ്റമെന്നാണ് സെന്‍കുമാറിന്റെ വാദം.

സര്‍ക്കാര്‍ നടപടി സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്നും, സ്ഥാനമാറ്റത്തിന് ആധാരമാക്കിയ കേരള പൊലീസ് ആക്ടിലെ ഒമ്പതാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.

സെന്‍കുമാറിനെ മാറ്റിയത് സര്‍ക്കാരിന്റെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തിലാണെന്നും, അതില്‍ കോടതി ഇടപെടരുതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദം.

Top