ആക്രമിക്കപ്പെട്ട നടിക്കെതിരെ സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

senkumar

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

സ്വകാര്യ സംഭാഷണം വാരികയുടെ ലേഖകന്‍ അനുവാദമില്ലാതെ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. ലേഖകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡിജിപിക്കു കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടിയെ സെന്‍കുമാര്‍ മോശമായി ചിത്രീകരിക്കുന്നുവെന്ന് സ്ത്രീ കൂട്ടായ്മ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇതേ അഭിമുഖത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.

Top