കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യത്തില്‍നിന്ന് സെന്‍കുമാര്‍ പിന്മാറി

ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യത്തില്‍നിന്ന് പിന്‍മാറി.

സെന്‍കുമാറിന്റെ അഭിഭാഷകന്‍ ഹര്‍ജി ശ്രദ്ധയില്‍പെടുത്തുന്നതില്‍ നിന്ന് അവസാന നിമിഷം പിന്മാറി.

പുനര്‍നിയമനം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ഡിജിപി ടി പി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിണിക്കണമെന്ന ആവശ്യത്തില്‍ നിന്നാണ് പിന്മാറിയത്.

ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം.

Top