അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളെ സീനിയേഴ്സ് മര്‍ദിച്ചതായി പരാതി

beat

ഇടുക്കി: അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം.

അടിമാലി എസ്എന്‍ഡിപി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളെ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായാണു പരാതി. മര്‍ദനമേറ്റ രണ്ടു കുട്ടികളെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ ബസില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പത്തിലേറെ വിദ്യാര്‍ഥികളാണ് തങ്ങളെ മര്‍ദിച്ചതെന്ന് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. വയറിനും നെഞ്ചിനും പരിക്കേറ്റ വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കാനും ശ്രമം നടന്നു.

സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ കുട്ടികളുടെ ചിത്രമെടുക്കുന്നതില്‍ നിന്നു തടയാനും ഭീഷണിപ്പെടുത്തി മടക്കി അയയ്ക്കാനും ശ്രമം നടന്നതായി ആരോപണമുണ്ട്.

Top