മുതിർന്ന ബംഗാളി മാധ്യമ പ്രവര്‍ത്തകനെ ജവാന്‍ വെടിവച്ചു കൊന്നു

അഗര്‍ത്തല: ത്രിപുരയില്‍ മുതിർന്ന ബംഗാളി മാധ്യമ പ്രവര്‍ത്തകനെ ജവാന്‍ വെടിവച്ചു കൊന്നു.

സുദീപ് ദത്ത ഭൗമികിനെയാണ് നായിഡു റിയാംഗ് എന്ന ജവാന്‍ വെടിവച്ചു കൊന്നത്.

ബംഗാളില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സിന്തന്‍ പത്രിക എന്ന പത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന സുദീപ് ദത്ത ഭൗമിക്.

ത്രിപുരയിലെ ആര്‍.കെ നഗറിലായിരുന്നു സംഭവം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് സുദീപ് ത്രിപുരയിലെത്തിയത്.

ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഒടുവില്‍ പ്രകോപിതനായ നായിഡു തന്റെ തോക്ക് ഉപയോഗിച്ച്‌ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

ശന്തനു ഭൗമിക് എന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ രണ്ടു മാസം മുന്പ് വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് ഈ സംഭവം.

Top