മുതിര്‍ന്ന ആര്‍എസ്എസ് ദേശീയ നേതാവ് മദന്‍ ദാസ് ദേവി അന്തരിച്ചു; സംസ്‌കാരം നാളെ

ബെംഗളൂരു: മുതിര്‍ന്ന ആര്‍എസ്എസ് ദേശീയ നേതാവും മുന്‍ സഹസര്‍ കാര്യവാഹുമായ മദന്‍ ദാസ് ദേവി അന്തരിച്ചു. 20 വര്‍ഷത്തിലധികം എബിവിപി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നു. ബംഗളൂരുവിലായിരുന്നു അന്ത്യം.

ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4 മണി വരെ ബംഗളൂരുവിലെ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തില്‍ മൃതദേഹം അന്ത്യദര്‍ശനത്തിന് വെക്കും. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് മഹാരാഷ്ട്രയിലെ പൂനെയില്‍ നടക്കും.

Top