ഹരീഷ് സാല്‍വെ വീണ്ടും വി​വാ​ഹി​തനാകുന്നു; വധു ലണ്ടന്‍ സ്വദേശി

ന്യൂഡൽഹി : മുതിർന്ന അഭിഭാഷകനും ഇ​ന്ത്യ​യു​ടെ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലു​മാ​യി​രു​ന്ന ഹ​രീ​ഷ് സാ​ല്‍​വെ വീ​ണ്ടും വി​വാ​ഹി​ത​നാ​വു​ന്നു. അ​റു​പ​ത്ത​ഞ്ചു​കാ​ര​നാ​യ സാ​ല്‍​വെ​യു​ടെ പ്ര​തി​ശ്രു​ത വ​ധു ല​ണ്ട​ന്‍ സ്വ​ദേ​ശി​യും ചി​ത്ര​കാ​രി​യു​മാ​യ ക​രോ​ലി​ന്‍ ബ്രോ​സാ​ര്‍​ഡാ​ണ്. 38 വർഷങ്ങൾക്ക് മുമ്പായിരുന്നു മീനാക്ഷി സാൽവെയുമായി ഹരീഷ് സാൽവെയുടെ വിവാഹം. ഈ വർഷം ജൂണിലാണ് ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാൽവെ പിരിഞ്ഞത്.

നോ​ര്‍​ത്ത് ല​ണ്ട​നി​ലാ​ണ് ഹ​രീ​ഷ് സാ​ല്‍​വെ ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത്. ഒ​രു ക​ലാപ​രി​പാ​ടി​യി​ല്‍ വ​ച്ചാ​ണ് ബ്രോ​സാ​ര്‍​ഡി​നെ ആ​ദ്യ​മാ​യി സാ​ല്‍​വെ ക​ണ്ടു​മു​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു.ബ്രോ​സാ​ര്‍​ഡി​ന് 18-കാ​രി​യാ​യ മ​ക​ളു​ണ്ട്. സാ​ല്‍​വെ​യ്ക്ക് ര​ണ്ടു പെ​ണ്‍​മ​ക്ക​ളാ​ണ് സാ​ക്ഷി​യും സാ​നി​യ​യും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഏറ്റവും തിരക്കേറിയ അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം. നിരവധി ഉന്നത കേസുകളിൽ ഈ വർഷം സുപ്രീംകോടതിയിൽ അദ്ദേഹം ഹാജരായിട്ടുണ്ട്. ഇം​ഗ്ല​ണ്ടി​ലെ​യും വെ​യ്ല്‍​സി​ലെ​യും ക്വീ​ന്‍​സ് കൗ​ണ്‍​സി​ല്‍ ആ​കു​ന്ന​തി​ന് മു​ന്പ് ഇ​ന്ത്യ​യു​ടെ മു​ന്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ ആ​യി​രു​ന്നു ഹ​രീ​ഷ് സാ​ല്‍​വെ. കു​ല്‍​ഭൂ​ഷ​ന്‍ ജാ​ദ​വ് കേ​സി​ല്‍ ഇ​ന്ത്യ​യ്ക്കാ​യി രാ​ജ്യാ​ന്ത​ര നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍ സാ​ല്‍​വെ​യാ​ണ് ഹാ​ജ​രാ​യി​രു​ന്ന​ത്.

Top