മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു. 65 വയസായിരുന്നു. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു. കോവിഡ് ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് വിജയമോഹന്‍. 42 വര്‍ഷമായി മനോരമയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചീഫ് എഡിറ്റേഴ്‌സ് ഗോള്‍ഡ് മെഡല്‍ നേടുന്ന ആദ്യ വ്യക്തി കൂടിയാണ് ഡി വിജയമോഹന്‍.

Top