നിയമം ലംഘിച്ച് ലോകകപ്പില്‍ ഉടനീളം ഭാര്യയെ ഒപ്പം താമസിപ്പിച്ച ആ ഇന്ത്യന്‍ താരം ആര്?

മുംബൈ: നിയമം ലംഘിച്ച് ലോകകപ്പ് അവസാനിക്കുന്നത് വരെ ഭാര്യയെ കൂടെ താമസിപ്പിച്ച സീനിയര്‍ ഇന്ത്യന്‍ താരത്തിനെതിരെ ബിസിസിഐ. നിയമം അനുസരിച്ച് 15 ദിവസം മാത്രമെ കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ സാധിക്കൂ. എന്നാല്‍ ഈ നിയമം ലംഘിച്ച്‌ ഒരു സീനിയര്‍ താരം ടൂര്‍ണമെന്റ് അവസാനം വരെ ഭാര്യയെ കൂടെ താമസിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിയമം ലംഘിച്ച താരത്തിനെതിരെ ബിസിസിഐ നടപടി എടുക്കാത്തതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ സീനിയര്‍ താരം രോഹിത് ശര്‍മയോ മുന്‍ നായകന്‍ എം എസ് ധോണിയോ ആകാമെന്നും അതിനാലാണ് കടുത്ത നടപടിയൊന്നും എടുക്കാത്തതെന്നുമാണ് റിപ്പോര്‍ട്ട് .

ടൂര്‍ണമെന്റ് അവസാനം വരെ കുടുംബത്തെ കൂടെ താമസിപ്പിക്കണമെന്ന് സീനിയര്‍ താരം മെയ് മാസം തന്നെ ഭരണസിമിതിക്ക് അപേക്ഷ നല്‍കിയിരുന്നവെങ്കിലും സമിതി ഇത് തള്ളിയിരുന്നു. ഈ താരം തന്നെയാണ് ലോകകപ്പ് നടന്ന ഏഴാഴ്ചയും കുടുംബത്തെ കൂടെ താമസിപ്പിച്ചതെന്ന് ബിസിസിഐ പ്രതിനിധി പിടിഐയോട് വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയോ പരിശീലകന്‍ രവി ശാസ്ത്രിയുടെയോ അനുമതിയില്ലാതെയാണ് താരം കുടുംബത്തെ കൂടെ താമസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ടീമിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായ സുനില്‍ സുബ്രഹ്മണ്യന് വീഴ്ച പറ്റിയെന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയോ തടയുകയോ ചെയ്തില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു

Top