സീനിയര്‍ ഫുട്‌ബോള്‍ സെമി പോരാട്ടം ഇന്ന് മുതല്‍, മത്സരങ്ങള്‍ തത്സമയം കാണാം

FOOTBALL

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ സെമി പോരാട്ടങ്ങള്‍ ഇന്ന് മുതല്‍ നടക്കും. കോട്ടയം, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം എന്നിവരാണ് സെമിയില്‍ എത്തിയ ടീമുകള്‍. ഇന്നും നാളെയുമായാണ് സെമി നടക്കുക. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ആദ്യ സെമിയില്‍ മലപ്പുറം ആതിഥേയരായ തിരുവനന്തപുരത്തെ നേരിടും.

ക്വാര്‍ട്ടറില്‍ തൃശൂരിനെ തോല്‍പ്പിച്ചാണ് തിരുവനന്തപുരം സെമിയിലേക്ക് കടന്നത്. വയനാടിനെ തോല്‍പ്പിച്ചായിരുന്നു മലപ്പുറത്തിന്റെ സെമിയിലേക്കുള്ള വരവ്. സെമി മത്സരങ്ങള്‍ ആദ്യ ഇത്തവണ തത്സമയം കാണാന്‍ കഴിയും. മൈ കൂജോ എന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആണ് മത്സരം തത്സമയം ഫുട്‌ബോള്‍ പ്രേക്ഷകരില്‍ എത്തിക്കുന്നത്. അവരുടെ വെബ്‌സൈറ്റ് വഴിയും അവരുടെ മൊബൈല്‍ ആപ്പ് വഴിയും മത്സരം തത്സമയം കാണാം.നാളെ നടക്കുന്ന രണ്ടാം സെമിയില്‍ കോട്ടയം പാലക്കാടിനെ നേരിടും.

Top