എയിംസിലെ ശ്വാസകോശ വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ (78) കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. എയിംസിലെ ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ. ഇതേ വിഭാഗത്തിലാണ് കൊവിഡ് ബാധിതരുടെ ചികിത്സ നടക്കുന്നത്. ഡല്‍ഹിയിലെ മുതിര്‍ന്ന ഡോക്ടറായ സംഗീത റെഡ്ഡിയാണ് ഡോ. ജിതേന്ദ്രനാഥ് പാണ്ഡേയുടെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ദില്ലിയിലെ തീവ്ര ബാധിത മേഖലകളുടെ എണ്ണം 78 ല്‍ നിന്ന് 92 ആയി കൂടി. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 591 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12910 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയ്ക്കും തമിഴ്‌നാടിനും ഗുജറാത്തിനും പിന്നില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമാണ് ഡല്‍ഹി.

Top